Saturday, December 27, 2014

ഒരു തിരിച്ചുവരവ്

Thursday, April 7, 2011

ആത്മാലാപം

ഉണരുന്ന നോവിന്റെ മുള്ളുകൾ കീറിടും

ഹൃദയവാടത്തിലായ് ചീറ്റിടും ചോരയിൽ

ഞാൻ കുതിർന്നില്ലാതെയാകുംവരേ ലാസ്യ-

ഭാവം വിടാതെ നീ കൂടെയുണ്ടായിടാം.

തളരുന്ന തനുവിന്റെ ഭാരം ചുമക്കുന്ന

കരളിന്റെ നീറ്റുമഗാധഗർത്തങ്ങളിൽ

കണ്ണുനീരില്ലാത്ത കണ്ണിന്റെ ദൈന്യത

കൂച്ചുവിലങ്ങിടൂം ഭാവതലങ്ങളിൽ

പുഞ്ചിരി,യട്ടഹാസങ്ങളും തുല്യത-

പേറിടും ഹൃത്തിൻ രണാങ്കണം തന്നിലായ്

ഞാൻ മുറിവേറ്റുകിടക്കവേ കാഴ്ചയ്ക്ക്

വന്നുനിൽക്കുന്നുനീ ലാസ്യഭാവത്തൊടെ.

ദേഹവും ദേഹിയും രണ്ടായ് പിരിക്കുന്ന

വേദന നിന്റെ വിലാസങ്ങളാകവേ,

ആയതിൽ നർത്തനം ചെയ്തിടും നൂപുര-

ധ്വനികളെൻ രോദനം മായ്ചുകളയവേ

പരിഭവിക്കാൻ പോലുമവകാശമില്ലാതെ

ശൂന്യതയിങ്കൽ മറയുകയാണു ഞാൻ.

Thursday, January 15, 2009

കടം

മുമ്പേ പോയവരെ വീണ്ടും കണ്ടുമുട്ടുമെന്ന് കരുതിയതേയില്ല.
ഇനീഷ്യൽ തെറ്റിവന്ന നോട്ടീസ് കൈപ്പറ്റിയതബദ്ധമായി.
ആരോ മനപ്പൂർവ്വം കുടുക്കിയ കടക്കെണിയിൽ പെട്ടപ്പോൾ
പിരിച്ചെടുക്കാൻ വന്നവരെല്ലാം പഴയവർ.
കൊടുക്കാതിരിക്കാൻ നിവിർത്തിയില്ല.
പക്ഷേ,
ബാലൻ മാസ്റ്റരും രാമൻ മാസ്റ്റരുമെല്ലാം മരിച്ചിട്ടെത്ര കഴിഞ്ഞൂ?
ബാങ്കിന്റെ കണക്കുകളുമായി കൂടെ വന്ന നേതാവിനെ കാണാനില്ല!
പണമടച്ച് ബാങ്കിൽ നിന്നിറങ്ങുമ്പോൾ
എന്തൽഭുതം !
ഷൂ രണ്ടും ഒട്ടിപ്പോയിരിക്കുന്നു.

Tuesday, July 15, 2008

ഇടവേള

മനസ്സില്‍ എന്താ നടക്കുന്നതെന്ന് പറയാന്‍ വയ്യ.
വേര്‍തിരിക്കാനവാത്ത ഈ അവസ്ഥയില്‍ എഴുതുന്നതു വിഡ്ഡിത്തമെന്ന് തോന്നുന്നു.
വീണ്ടും കാണുന്നതുവരേ ...ലാല്‍സലാം

Thursday, July 10, 2008

പറയാനാവില്ലെന്റെ ചിന്തകള്‍,പ്രയാസങ്ങള്‍
പ‍റയാതിരുന്നാലോ നിങ്ങളൊട്ടറിയൂല്ല.

Wednesday, July 9, 2008

ഉണരാനാവില്ലെനിക്കുറങ്ങാതിരിക്കവേ
ഉണറ്വില്ലെനിക്കെന്നാലെന്തുഞാന്‍ ചെയ്തീടേണ്ടൂ?

Wednesday, December 12, 2007

പരമാര്‍ഥങ്ങള്‍

എന്റെ കവിതകള്‍- പരമാര്‍ഥങ്ങള്‍-19 എണ്ണം പ്രസിദ്ധീകരിച്ചിരിക്കുന്നു. പൊതുജന സമക്ഷം സമര്‍പ്പിക്കുന്നു.