Sunday, December 2, 2007

നിര്‍വൃതി തേടി

തേടുകയാണുഞാന്‍ എപ്പൊഴുംജീവനില്‍
‌‍തേന്‍‌ തുളിച്ചീടും മുഹൂര്‍ത്തം മനോഹരം
തേടുകയാണ്ഞാന്‍അത്താണി ജീവിതം
തീര്‍ത്തൊരീഭാണ്ധമിറക്കിവെച്ചീടുവാന്‍‌.‍
നേടുവാന്‍ മറ്റെന്ത് മാനവജീവിതം
നേടുന്നു കേവലം ദുഃഖവുമോര്‍മയും.
ലോകം പരിഹസിച്ചേക്കാമവരുടെ
സമ്മതം വെണമോ സംത്റ്പ്തി നേടുവാന്‍?
എന്തുനേടാന്‍,എന്തുനഷ്ടമാകാന്‍,സ്വയം
നഷ്ടമായ്പോയിടും മാനവജീവിതം?
ഓര്‍മിച്ചിടനൊരു മാത്രയാണെങ്കിലും
നേടുന്നതെത്രയോ ഭാഗ്യമെന്നൊര്‍പ്പുഞാന്‍.
ജീവിതപ്രൌഡിയഗണ്യമായ് തള്ളിയ
ജീവിതം നേടുന്നു സംതൃപ്തിഎപ്പൊഴും
ചേറിലാണെങ്കിലും മജ്ജയും മാംസവും
ചോരയും പൂണ്ടുള്ള മാനസമിന്നലേ
എത്രയുദാരമായ് നല്കിയെനിക്കതിന്‍
‌‍സംപത്തുസര്‍വതും ആസ്വദിച്ചീടുവാന്‍‌.‍
ലാഭേച്ചയില്ല വിലപറഞീലെന്റെ
ഭാന്ഡമഴിച്ചില്ല കണ്ടില്ല സ്വാര്‍ഥത.
നിസ്തുലദാനമിതൊന്നിനാല്‍ ജീവിതം
സംപുഷ്ടമാക്കുന്ന താമരേ നിന്നെ ഞാന്‍
‌‍സ്വന്തമാക്കീടുവാന്‍വെന്പുന്നവിടെയാ-
ണെന്നുടെ സംതൃപ്തിയെന്‍ ജന്മനിര്‍വൃതി.

2 comments:

മന്‍സുര്‍ said...

പരമാര്‍ഥങ്ങള്‍...

നന്നായിരിക്കുന്നു ചിന്തകള്‍

അക്ഷരങ്ങളിലെ കൊച്ചു തെറ്റുകള്‍ തിരുത്തുമല്ലോ

മികച്ച വരികള്‍....ഇങ്ങിനെ
നേടുവാന്‍ മറ്റെന്ത് മാനവജീവിതം
നേടുന്നു കേവലം ദുഃഖവുമോര്‍മയും.
ലോകം പരിഹസിച്ചേക്കാമവരുടെ
സമ്മതം വേണമോ സംതൃപ്തി നേടുവാന്‍?

നന്‍മകള്‍ നേരുന്നു

ജന്മസുകൃതം said...

ലോകം പരിഹസിച്ചേക്കാമവരുടെ
സമ്മതം വെണമോ സംത്റ്പ്തി നേടുവാന്‍?


nalla varikal.
abhinandanangaL