Monday, December 10, 2007

തകര്‍ന്ന മുരളിക

..................-1-.........................

പതറും ചിന്തകളിടറുംകാലടി

നീളും പാതയില്‍ ഞാനേകന്‍

കൂട്ടിനുകൂരിരുളുണ്ടെന്നോതാം

ചലിക്കയാണിന്നെന്നാലും

ചലനം ജീവിതചലനം,താളം

വികടമതിങ്ങിനെ നീളുമ്പോള്‍
മുന്നില്‍ കൂലം കുത്തുംനദിയുടെ-

യാസുരഗാനം കേള്‍ക്കുന്നു

അക്കരെയാകാം ലക്ഷ്യമതെ ത്താന്‍

വഴിയില്ലാത്തവനായീ ഞാന്‍

വഴിയില്‍ വീഴും മും മ്പൊരു താങ്ങിനു-

മനവും വഴി കാട്ടില്ലെന്നായ്.

മനവും തനുവും രണ്ടായ്ത്തീര്‍ന്നി-

ന്നെതിര്‍നില്‍ക്കുമ്പോളറിയുന്നു

എല്ലമൊന്നാണെന്നുപറഞ്ഞതു

തിറിച്ചറിഞ്ഞില്ലിന്നോളം

.-2-

അറിവുകളജ്ഞത എന്നൊരു വാസ്തവ-

മെതിരേനിന്നുഹസിക്കുന്നൂ

ഹൂങ്കാരത്തിലഹങ്കാരത്തേ

കാണാഞ്ഞിന്നു ഭയക്കുന്നു

ഭയമെന്നുള്ളൊരു പ്രതിഭസത്തി-

ന്നാസുരഭാവം പേറുമ്പൊള്‍

ജീവിതമെന്ന പ്രഹേളിക നിത്യം

ഭാരം മാത്രം നല്‍കും മ്പോള്‍

ചുമടുകള്‍ നല്കാന്‍ തോളെല്ലിന്നും

ശക്തി ക്ഷയിച്ചേ തീരുമ്പോള്‍

ശക്തിയശക്തന്നഭയംനല്കാന്‍

‍വൈകിത്തന്നെയിരിക്കുമ്പൊള്‍

‍അടഞ്ഞ നടയില്‍ മനമാം കുമ്പിള്‍

‍വേദന പേറിയിരിക്കും മ്പോള്‍

‍തകര്‍ന്നമുരളിക മണ്ണുപുരണ്ടീ-

പടിക്കലാണ്ടുകിടക്കുമ്പൊള്‍

അറിയാനാശിക്കതെനടന്ന-

ന്നറിയാമെന്നു നടിച്ചപ്പൊള്‍

ഓര്‍ക്കാന്‍വിട്ടതുമെല്ലാമൊന്നാ-

ണെന്നുപറഞ്ഞതറിഞ്ഞൂഞാന്‍.

-3-

കാലം ജീവിതകാലം മുഴുവന്‍

കരയാനെന്നെ വിധിക്കുമ്പൊള്‍

‍കാളിമയേറിയ ദിനരാത്രങ്ങള്‍

കാര്യം കൂടാതകലുമ്പോള്‍

‍ബുദ്ധി നശിക്കാനിന്നും മദ്യം

തന്നില്‍ മുങ്ങിക്കഴിയുമ്പോള്‍

തീര്‍ഥജലത്തിന്‍ മഹിമാവെന്നില്‍

ജീവന്‍ നിര്‍ത്തിപ്പോരുമ്പോള്‍

ഒടിഞ്ഞ തന്ത്രികള്‍ കൂട്ടിക്കെട്ടി-

ത്തമ്പുരു മീട്ടാന്‍ തുനിയുമ്പോള്‍

അകലേയകലും രാഗമരാളിക-

യരികത്താകാന്‍വെമ്പുമ്പോള്‍

വിദ്യയ്വിദ്യയ്കഭയംനല്കിയ

വാസ്തവമിന്നുഹസിക്കുന്നൂ,

ഹാസ്യം ലാസ്യവിലാസംപോലെന്‍

ചുണ്ടില്‍ പൂത്തിരി കത്തുന്നൂ.

എല്ലമെല്ലമൊന്നെന്നരോ-

വീണ്ടും കാതില്‍ പറയുമ്പോള്‍

തകര്‍ന്ന മുരളികയോര്‍ത്താണിന്നെന്‍

ദുഃഖമതെന്നും അറിയുന്നൂ

.ദാമു വയക്കര

3 comments:

പരമാര്‍ഥങ്ങള്‍ said...

വീണ്ടും ഒരു കവിത

ഉപാസന || Upasana said...

നന്നായി മാഷേ
:)
ഉപാസന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വരികളിലെ ലാളിത്യവും ആശയത്തിലെ ഗാഢതയും നന്നായി.