Sunday, November 11, 2007

രക്തതിലകം(ഒരു കവിത)

കാഹളമൂതുകയായീകാലം
യുഗപരിണാമത്തിന്‍
‍കാതുകള്‍ കൊട്ടിയടയ്ക്കുകയല്ലോ
മനുഷ്യര്‍നാമിന്നും.
ചേതനയിന്നുംമണ്‍പാത്രത്തിലിരിക്കും
ദീപംപോല്‍
എരിഞ്ഞുതീരുകയല്ലൊ വെറുതേ,
പ്രാകൃതര്‍ നാമിന്നും.
കഷ്ടം! പൊന്നിന്‍കൂമ്പാരത്തി
ലിരിക്കാനാശിക്കും
മാനസമിന്നും സഹജസ്നേഹം
തന്നുടെ കുഴിമാടം.
മനുഷ്യരക്തം കട്ടപിടിച്ചൊരു
കരത്തിലാണല്ലോ
സാമ്രാജ്യത്തിന്‍ചെങ്കോലിന്നും
മര്‍ത്ത്യാ ലജ്ജിക്കൂ.
കാഹളമൂതുകയായീ കാലം
യുഗപരിണാമത്തിന്‍
‍കാതുതുറക്കുക,ഉണരുക,നീങ്ങുക
കൊറ്റിയുദിച്ചല്ലോ!
പുലരിതുടുത്തീടട്ടെ,നമ്മുടെ
രക്തമതാകട്ടെ-
തിലകം,പുളകം കൊണ്ടീടട്ടെ
പുത്തന്‍ തലമുറകള്‍.

2 comments:

മന്‍സുര്‍ said...

പരമാര്‍ത്ഥങ്ങള്‍...

മാഷേ...മനോഹരമായിരിക്കുന്നു കവിത...
സമകാലീന പ്രശ്‌നങ്ങള്‍...സാമൂഹിക പ്രശ്‌നങ്ങള്‍ എല്ലാം ഒഴുക്കുന്നിവിടെ അക്ഷരസാഗരങ്ങളായ്‌...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

മാഷേ, നല്ല കവിത..
ആദ്യമായാണ് താങ്കളുടെ ബ്ലോഗ് കാണുന്നത് . തുടര്‍ന്നും എഴുതുക...