Monday, November 12, 2007

ഇനിയെന്തിനരിവാള്‍?

ഇനിയെന്തിനരിവാള്‍?വയലില്ല കൊയ്യുവാന്‍
കമ്പനികള്‍ കെട്ടുവാന്‍ വിറ്റുപോയ് മക്കളേ.
വയലുകള്‍ പോരാഞ്ഞ് നമ്മുടെ കൂരകള്‍
നില്ക്കുന്നിടവും കൊടുത്തു ഭരിക്കുവോര്‍.
പത്തുസെന്റും വീടു മന്നുനേടിത്തന്ന
പാര്‍ട്ടിയാണിന്നതുവിറ്റതും മക്കളേ.
പാവങ്ങള്‍തന്‍ പാര്‍ട്ടി നേതാക്കളിന്നിതാ
വിടുപണി ചെയ്യുന്നു ബൂര്‍ഷ്വ വര്‍ഗത്തിനായ്.
ഇനിയെവിടെയന്തിയുറങ്ങു,മൊരുതാങ്ങിനാ-
യാരുണ്ട്?നാം സ്വയം പട നയിച്ചീടണം.
ഇനിയെന്തിനരിവാള്‍ തുരുമ്പുപിടിക്കണം?
കൊയ്യുവാന്‍ ശത്രുക്കളേറെയുണ്ടോര്‍ക്കുക.
ഇനിയെന്തമാന്ത?മീഭരണവര്‍ഗത്തിനെ
തൂത്തെറിഞ്ഞൊരുപുതിയ ലോകം പണിയണം.
ഇനിയുമൊരു'നന്ദിഗ്രാ'മാവര്‍ത്തിച്ചീടുവാ-
നവസരമൊരുക്കരുത്,നിങ്ങളുണരുക.
ഏന്തുക വാരിയും,കുന്ത,മരിവാളുകള്‍
‍കൊയ്യണമാദ്യമധികാരമോര്‍ക്കുക

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇനിയുമൊരു'നന്ദിഗ്രാ'മാവര്‍ത്തിച്ചീടുവാ-
നവസരമൊരുക്കരുത്,നിങ്ങളുണരുക

അങ്ങനെത്തന്നെയാവട്ടെ

Murali K Menon said...

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ താങ്ങിപ്പിടിച്ച് പാര്‍ട്ടി കാലത്തിനനുസരിച്ച് മാറാന്‍ ശ്രമിച്ചത് നന്ദിഗ്രാം പോലെയുള്ള കാര്യങ്ങളിലൂടെയാണ്. അങ്ങനെ മാറിയതുകൊണ്ടാണ് ഇന്ന് ഭാരതത്തിലെ ഏറ്റവും ആസ്തിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായ് മാറാന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്കായത്. ഇനിയും പാവപ്പെട്ടവരുടെ പാര്‍ട്ടി, തൊഴിലാളികളുടെ പാര്‍ട്ടി, എന്റെ സഖാവ് എന്നൊന്നും അറിയാതെ പോലും പറഞ്ഞ് ചെന്നേക്കരുത്. വില്‍ക്കുവാനുണ്ടോ പറമ്പും പാടവും,എങ്കില്‍ ഞങ്ങളത് വിറ്റ് വികസനം കൊണ്ടു വരും. പ്രതിപക്ഷത്തിരുന്ന് നിങ്ങളുടെ വികസനത്തെ കൊഞ്ഞനം കുത്താനാണ് ഞങ്ങള്‍ക്കിഷ്ടം.. ബൂര്‍ഷകളുടെ അടിമകളാവാന്‍ ഞങ്ങളെ കിട്ടില്ല. പക്ഷെ ഞങ്ങള്‍ ഭരിക്കുമ്പോള്‍ അവര്‍ ബൂര്‍ഷകളല്ല, അവര്‍ വികസനത്തിനുവേണ്ടി നിലകൊള്ളുന്നവര്‍. നിങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ല അല്ലേ, കാരണം നിങ്ങള്‍ എന്നും ഞങ്ങളെ തെറ്റിദ്ധരിച്ച് വോട്ട് ചെയ്യുന്നവര്‍.

പരമാര്‍ത്ഥം പറഞ്ഞാല്‍ ഈ കവിത എനിക്കിഷ്ടപ്പെട്ടു

മുക്കുവന്‍ said...

അരിവാളു ഇനിയും വേണം, എതിര്‍ക്കുന്നവെന്റെ നാവരിഞ്ഞുമാറ്റുവാന്‍!

വേണു venu said...

അരിവാളൊരു ചിഹ്നമായി ഇനിയും പാര്‍ട്ടികള്‍ക്കു വേണമല്ലോ.കുറേ കാലം കൂടി....