Tuesday, October 23, 2007

സന്ധ്യയോട്

ഓര്‍മ്മകളയവെട്ടും സാന്ധ്യകാലമേ മുന്നം
കാമന കതിരിടും കാല്യമായിരുന്നില്ലേ?
കരളില്‍ കുളിരിന്റെയിക്കിളി,കടക്കണ്ണില്‍
നിദ്രതന്നലസ്യവും,തുടുപ്പാകവിളിലും.
വാടാത്തപ്രതീക്ഷയാല്‍ വിടര്‍ന്ന ചെഞ്ചുണ്ടിലേ
പാടലം,മധുവിന്റെ ലേപനം നുകരവേ,
നീ നിമീലിതനേത്രാലെനിക്കായ് പകറ്ന്നൊരാ
രാഗമാധുരിയിന്നും മധുരിക്കുന്നെന്‍ ഹൃത്തില്‍.
നാളുകള്‍ മദ്ധ്യാഹ്നമായ് മാറ്റി പിന്നെയും കാലം
നീളവേ,സന്ധ്യാരാഗം നിന്നിലായലിഞ്ഞല്ലോ.
മ്മാമല സ്നേഹാലസ്യം പുല്കി നീന്നിടും സന്ധ്യേ
നിന്‍മിഴികൂമ്പീടിലും തൂവൊളി ചിന്തീടവേ
അര്‍ഥിപ്പു വീണ്ടും നിന്റെ പരിരംഭണത്തിനായ്
പ്രാര്‍ഥിപ്പു നിന്നെ നിത്യം എന്റെതാക്കീടാന്‍ മാറ്റ്രം

3 comments:

Murali K Menon said...

സാന്ധ്യശോഭക്കപ്പുറം, ഇരുളായിരിക്കാം, പക്ഷെ പിന്നീട് അരുണകിരണങ്ങള്‍ വര്‍ണ്ണ പ്രഭ ചൊരിഞ്ഞ് പ്രത്യക്ഷപ്പെടും. അതുകൊണ്ട് ഇനിയും സ്വപ്നങ്ങള്‍ നെയ്യുക, സൂര്യകിരണങ്ങളേറ്റ് ഇനിയും പ്രശോഭിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

മയൂര said...

നന്നായിരിക്കുന്നു...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കവിതകളിഷ്ടപ്പെടുന്നവര്‍ക്കായ്
നല്ലൊരിടം,നിശ്ചയം
വരാന്‍ വൈകിയെങ്കിലെന്ത്
പരമാര്‍ത്ഥങ്ങള്‍ പൊഴിയട്ടെ..

ഭാവുകങ്ങളോടെ..