Wednesday, October 24, 2007

സന്ധ്യേ വീണ്ടും നിന്നോടായ്

നിന്‍മഞ്‌ജുശോഭയില്‍,നിന്മുഗ്ദഭാവത്തി-
ലാഴമറിയാത്ത കണ്കളില്‍,രാഗേന്ദു
പൂരം തുടിക്കവേ,നിന്നേക്കുറിച്ചുള്ള
മോഹമെന്നുള്ളിലുണരുന്നു ചാരുതേ!
നീയാരുമോഹിനീ,യെന്‍ഹൃദന്തത്തിലേ
ദേവിയോ,മൂര്‍ത്തത വിഭ്രമിപ്പിക്കയോ?
സര്‍വ്വം മനോഹരമാകവേ നിന്നിലെ
രാഗപ്രഭതൂവി,സന്ധ്യേ മയങ്ങി ഞാന്‍.
നിന്‍ ചിന്ത വര്‍ണ്ണപക്ഷങ്ങളായ് മാറ്റിഞാന്‍
ചിത്രപതംഗമായ് നിന്നടുത്തെത്തവേ
മുഗ്ദതേ,നിന്നിലരുണിമയിലെന്റെ
ചുണ്ടണ്ഞ്ഞീടവേ,നിന്‍പുളകങ്ങളെന്‍‍
സ്വന്തമായീടവേ,നാകവും വെല്ലുന്ന-
ലോകമെനിക്കയ് തുറന്നുതന്നീടവേ,
നിന്നിലലിയുവാന്‍,നിന്നിലെനിന്നെയെന്‍
സ്വന്തമാക്കീടുന്നനാളിലെത്തീടുവാന്‍
സന്ധ്യേ കൊതിക്കുന്നുവെങ്കിലും-
നിന്‍കടക്കോണില്‍ തുടിപ്പത് രാഗമോ,ദ്വേഷമോ?

4 comments:

Murali K Menon said...

സന്ധ്യയെ സ്നേഹിക്കാന്‍ തുടങ്ങിയത് റിട്ടയര്‍മെന്റിനുശേഷമോ അതോ അതിനു മുമ്പോ? സത്യം പറയണം.. ഇല്ലെങ്കില്‍ ഞാന്‍ സന്ധ്യയുടെ അച്ഛനോട് പറഞ്ഞുകൊടുക്കും. നല്ല അടീം കിട്ടും. അപ്പോ മാഷായിരുന്നോന്ന് നോക്കില്യാട്ടോ...

വിഭ്രമിപ്പിക്കയൊ? വിഭ്രമിപ്പിക്കയോ? എന്നാവണ്ടേന്ന് ഒരു സന്ദേഹം

രാഗപ്രഭതൂവി.....
നിന്നെക്കുറിച്ചാണു....
നിന്നെ പ്രതി തന്നെ ....

മേല്പറഞ്ഞ മൂന്നു പ്രയോഗങ്ങളും എനിക്കിഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാല്‍ കവിത മനോഹരമാണ്.

പ്രയാസി said...

കവിതയെക്കാളും മുരളിച്ചേട്ടന്റെ കമന്റു “ക്ഷ” പിടിച്ചു..:)

മയൂര said...

സര്‍വ്വം സന്ധ്യ മയമാണല്ലോ, കവിത നന്നായിട്ടുണ്ട്...

പരമാര്‍ഥങ്ങള്‍ said...

മുരളിമേനോന്റെ അഭിപ്രായം മാനിച്ചിരിക്കുന്നു