Monday, October 29, 2007

ലൂക്കേമിയ (കവിത)

നഷ്ടബോധത്തിന്‍ ചിന്ത പിന്‍തുടരുന്നൂ,
ഞാനെരിയുന്നൂ.
കാലത്തിന്നൊപ്പമെത്ര കുതിച്ചാല്‍ പോലും-
തീര്‍ത്താല്‍തീരാത്തതാമെന്‍ ദുഃഖമുലതീര്‍ക്കുന്നൂ,
ഞാനെരിയുന്നൂ.
ഏതൊരു ശാപം?ചെയ്ത തെറ്റെന്ത്?
അറിയില്ലയെങ്കിലും
ഏതോ ക്രൂരകൃത്യത്തിന്‍ വിലപോലെ
നാടെരിയുന്നൂ.
ദാഹനീരിനായ് തന്റെ മകനേ കാത്തീടുന്ന മുനിയോ,
കണവന്റെകൊലയില്‍ക്രൌര്യം പൂണ്ട കണ്ണകിയോ,
അതോ കേവലം ദുര്‍വ്വാസാവോ?
ആരുറ്റെ ശാപം?
തെറ്റുചെയ്തതുഞാനോ,എന്റെ മക്കളോ,
പിതാക്കളോ?
ഒരുകന്നിനു പാലു നല്‍കുവാന്‍ മറന്നൊരെന്‍ പൂര്‍വ്വികന്‍,
ആയിരമേകാദശി നോറ്റവന്‍,
തൃപ്തിപോരാഞ്ഞായിരം തീര്‍ഥങ്ങളുമാടിയോന്‍.
പേരെഴും പാരമ്പര്യകുലജാതന്‍ ഞാ-
നിന്നീ പ്പേറിടും കദനത്തിന്‍ കാരണമറിവീല.
എങ്കിലും,
ഞാനെരിയുന്നൂ,
എന്റെ വീടെരിയുന്നൂ,
കൂടെ നാടെരിയുന്നൂ.
നാടെരിയുന്നൂ,
കൂടെരിയുന്നൂ,
കൂടെ നാമെരിയുന്നൂ.

2 comments:

കണ്ണൂരാന്‍ - KANNURAN said...

“നാടെരിയുന്നൂ,
കൂടെരിയുന്നൂ,
കൂടെ നാമെരിയുന്നൂ“ അര്‍ത്ഥവത്തായ വരികള്‍...

Murali K Menon said...

ഒന്നുകൂടി വായിച്ച് കവിതയിലേക്കെത്തിക്കണം. പലപ്പോഴും ഒരു സ്റ്റേറ്റ്മെന്റായി നില്ക്കുന്നു വരികള്‍