Thursday, October 25, 2007

ഉണരുന്നുലയുന്നു നീ,വെണ്‍നുര-
ചിതറുന്നണയുന്നു നീ.
പതറുന്നനാദങ്ങളകലുന്നു,തെളിയുന്നു
ഗന്ധര്‍വ സ്വരധാരയുള്ളില്‍.
നീയെന്ന നര്‍ത്തനം മൂര്‍ത്തത കൊള്ളുന്നു
സ്പന്ദമായ് മാറുന്നു നീ,
ഹൃദയം-

ദുന്ദുഭിയാക്കുന്നു നീ!
വെണ്‍നുരച്ചാര്‍ത്താല്‍ക്കൊലുസിട്ട നീലമാം
പട്ടാംബരങ്ങളണിഞ്ഞും
ചന്ദ്രിക ചാലിച്ച പുഞ്ചിരി തൂകി നീ-
യീവിഷുസ്സംക്രമമായി,
എന്നിലുണരേണ്ട രാഗവിസ്താരങ്ങള്‍
നിന്‍വിരല്‍ത്തുമ്പത്തൊതുക്കി
അണയുന്നലിയുന്നു നീ,യെന്നില്‍
നിറയുന്നുലയുന്നു നീ!
ഞാനാരന്തനോ,മംഥരശൃംഗമോ,
ദേവനോ,ദേവാരി താനോ
അറിവീലയെങ്കിലും നീ വന്നണയുന്നൊ-
രമൃത്ഗന്ധം നിറയുന്നൂ.
നീ വന്നതറിയുന്നു,തമ്മില്‍ലയിച്ചിടും-
മാത്രയില്‍ ഞാനൊതുങ്ങുന്നൂ,നീ-
മനഃശാന്തിയായ് മാറിടുന്നെന്നില്‍.
------------------------------------------------------
ഒരു പേര്‍ നിര്‍ദേശിക്കാമോ?

-

3 comments:

പരമാര്‍ഥങ്ങള്‍ said...

ഒരു പുതിയ കവിത.അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

Unknown said...

മാഷേ , കവിത വായിച്ചു . കവിത അസ്വദിക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടാവണം മാഷ് എന്താണ് പറയാനുദ്ധേശിക്കുന്നത് എന്നെനിക് ശരിക്ക് മനസ്സിലായില്ല . അസ്തിത്വദു:ഖവും ഞാനെന്ന ഭാവവും പരാമര്‍ശിക്കുന്നത് കൊണ്ടാണ് മുഴുവനും വായിച്ചത് . ഗദ്യമാണെന്നാണ് ആദ്യം തോന്നിയത് . ഏതായാലും മാഷിന്റെ അടുത്ത പോസ്റ്റ് വായിക്കാന്‍ തീര്‍ച്ചയായും വരാം ....

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍